വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ച് പ്രമുഖ ഇ – കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാർട്ടിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഫ്‌ളിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാൽ ബിന്നി ബൻസാൽ എന്നിവരുൾപ്പെടുന്ന 10വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമാണ് നോട്ടീസ് അയച്ചത്. വിദേശ വിനിമയ മാനേജുമെന്റ് നിയമത്തിന്റെ വിധി നിർണയ അതോറിറ്റി ജൂലായിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസി കുറ്റംചുമത്തിയിട്ടുള്ളത്.
2009നും 2015നും ഇടയിൽ ഫ്‌ളിപ്കാർട്ടും സിംഗപൂരിലെ സ്ഥാപനവും ഉൾപ്പടെയുള്ളവ നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് നിയമലംഘനം നടന്നിട്ടുള്ളതെന്നാണ് ആരോപണം. 2018ൽ വാൾമാർട്ട് ഫ്‌ളിപ്കാർട്ടിനെ ഏറ്റെടുത്തിരുന്നു.
ഇഡിയുടെ നോട്ടീസ് പ്രകാരം കാര്യങ്ങൾ വിശദമായി വിലയിരുത്തിവരികയാണെന്ന് ഫ്‌ളിപ്കാർട്ട് അധികൃതർ പറഞ്ഞു. 2012ലാണ് ഇതുസംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്.
Discussion about this post