ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. 57 കിലോഗ്രാം ഫ്രീസ്ടൈൽ റെസ്ലിംഗിൽ രവികുമാർ ദഹിയയാണ് ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ചത്. നിലവിലെ ലോക ചാമ്പ്യൻ റഷ്യയുടെ സാവുർ ഉഗ്വേവിനോട് ഇഞ്ചോടിഞ്ച് പൊരുതി 7-4ന് ഒടുവിൽ രവി കുമാർ ദാഹിയ പരാജയം സമ്മതിക്കുകയായിരുന്നു.
ടോക്യോ ഒളിമ്പിക്സിൽ ഇത് ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലാണ്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു. തുടർച്ചയായ രണ്ട് തവണ ലോക ചാമ്പ്യനായി നിലനിൽക്കുന്ന സാവുർ ഉഗ്വേവിനെതിരെ ഗംഭീര പ്രകടനമാണ് രവി കുമാർ ദഹിയ പുറത്തെടുത്തത്.
2019 ലോക ചാമ്പ്യൻഷിപ്പിലും ദഹിയ ഉഗേവിനോട് പരാജയപ്പെട്ടിരുന്നു. കൊളംബിയയുടെ ടിഗ്രേറസ് ഉർബാനോയെ ആദ്യ മത്സരത്തിലും ബൾഗേറിയയുടെ ജോർജി വലന്റിനോ വാംഗെലോവിനെ ക്വാർട്ടറിലും ദഹിയ പരാജയപ്പെടുത്തിയിരുന്നു.
Discussion about this post