ടോക്യോ: ഒളിമ്പിക്സ് ഗുസ്തിയിൽ വീണ്ടും ഇന്ത്യക്ക് അഭിമാന നേട്ടം. 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയ സെമിയിൽ കടന്നു. ഇറാന്റെ മുർത്താസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്രംഗ് സെമിയിൽ കടന്നത്. ആദ്യ ഘട്ടത്തിൽ 0-1 എന്ന നിലയിൽ പിന്നിൽ നിന്ന ശേഷം ബജ്രംഗ് ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു.
2016ലെ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് അസർബൈജാന്റെ ഹാജി അലിയേവാണ് സെമിയിൽ ബജ്രംഗിന്റെ എതിരാളി. കസഖ്സ്ഥാന്റെ ഏനാസർ അക്മതൈലേവിനെ പ്രീ ക്വാർട്ടറിൽ പരാജയപ്പെടുത്തിയായിരുന്നു ബജ്രംഗ് ക്വാർട്ടറിൽ കടന്നത്.
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ബജ്രംഗ് പൂനിയ. 2018 ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവായ ബജ്രംഗ് 2019 ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവാണ്.
Discussion about this post