ഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകൾക്ക് കേന്ദ്ര സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ലോക്സഭയിൽ അറിയിച്ചു. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 3.5 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് 1.25 ലക്ഷം രൂപ വീതവും നൽകും. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ വിധവകൾക്കും വൃദ്ധരായ മാതാപിതാക്കൾക്കും പ്രതിമാസം 2500 രൂപ വീതം പെൻഷൻ നൽകുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ കേന്ദ്ര സർക്കാർ 2014ൽ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി കേന്ദ്ര സർക്കാർ ബജറ്റിൽ നാലരക്കോടി രൂപ മാറ്റിവെച്ചിരുന്നതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ലോക്സഭയിൽ സമാജ്വാദി പാർട്ടി അംഗം സന്തോഷ് പാണ്ഡെയുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് കേന്ദ്ര മന്ത്രി ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.
Discussion about this post