ബംഗളൂരു: ബി.എസ്.പി വിട്ട കൊല്ലഗല്‍ എം.എല്‍.എ എന്‍. മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. രണ്ടു ദശാബ്ദത്തോളം കര്‍ണാടകയില്‍ ബി.എസ്.പിയുടെ മുഖമായിരുന്ന നേതാവാണ് മഹേഷ്. കര്‍ണാടകയുടെ ചരിത്രത്തില്‍ ബി.എസ്.പിയുടെ ആദ്യ എം.എല്‍.എയായിരുന്നു അദ്ദേഹം.
ബംഗളൂരു ബി.ജെ.പി ഓഫിസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന അധ്യഷന്‍ നളിന്‍കുമാര്‍ കട്ടീല്‍, വൈസ് പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര തുടങ്ങിയവര്‍ മഹേഷിനെ സ്വീകരിച്ചു.
Discussion about this post