കോഴിക്കോട്: ഓണക്കിറ്റിന്റെ പേരിൽ സിപിഎം- സിപിഐ പ്രവർത്തകർ തമ്മിലടിച്ചു. കോഴിക്കോട് കമ്പിളിപ്പറമ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സിപിഐ മുൻ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗം ശിവദാസിന്റെ തലയാണ് പൊട്ടിയത്.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ശിവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ശിവദാസ് നല്ലളം പോലീസിൽ പരാതി നൽകി. സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ശിവദാസ് പറയുന്നത്.
എന്നാൽ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
Discussion about this post