ബംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ രണ്ട് ഐഎസ് ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎയും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്.
അബു ഹാജിര്‍ അല്‍ ബാദ്രി, അമീന് ഷുഹൈബ് എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്. ഐഎസ് സംഘടനയിലെ പ്രധാനിയാണ് അബു ഹാജിര്‍ അല്‍ ബാദ്രി എന്നാണ് വിവരം. 2020 ഏപ്രില്‍ മുതല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു.
‘വോയിസ് ഓഫ് ഹിന്ദ്’ എന്ന ഓണ്‍ലൈന്‍ മാഗസിനിലൂടെ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഇയാള്‍ ഭീകരര്‍ക്ക് ആവശ്യമായ ആയുധങ്ങളും സ്ഫോടക വസ്തുക്കളും എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു.
സിറിയയിലെ ഐഎസ് നേതാക്കളുമായി അല്‍ ബാദ്രി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ആണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാള്‍ ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്. ജൂലൈ 11ന് അറസ്റ്റിലായ ഉമര്‍ നിസാര്‍ എന്ന ഭീകരനില്‍ നിന്നാണ് അബു ഹാജിര്‍ അല്‍ ബാദ്രിയെ കുറിച്ച് എന്‍ഐഎയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
Discussion about this post