ഡൽഹി: ഇന്ത്യയുടെ ജിയോ ഇമേജിംഗ് ഉപഗ്രഹം ജിസാറ്റ്-1 ഓഗസ്റ്റ് 12ന് വിക്ഷേപിക്കും. പാകിസ്താന്‍, ചൈന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഉപഭൂഖണ്ഡത്തിലെ തന്ത്രപ്രധാന മേഖലകൾ ഇതോടെ ഇന്ത്യയുടെ നിരീക്ഷണത്തിലാകും. ഇന്ത്യയുടെ ഏറ്റവും നൂതനമായ ജിയോ-ഇമേജിംഗ് ഉപഗ്രഹമാണ് ജിസാറ്റ് -1.
ഈ മാസം 12 ന് രാവിലെ 5.43-ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി എഫ് -10 റോക്കറ്റാണ് 2,268 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -1 ഭ്രമണപഥത്തില്‍ എത്തിക്കുക. പ്രതിദിനം നാല്, അഞ്ച് തവണ രാജ്യത്തെ മുഴുവനായി ചിത്രീകരിക്കാന്‍ പ്രാപ്തമാണ് ജിസാറ്റ് ഒന്ന്.
വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ എന്നിവയ്ക്കൊപ്പം ജലസ്രോതസ്സുകള്‍, വിളകള്‍, സസ്യജാലങ്ങളുടെ അവസ്ഥ, വനമേഖലയിലെ മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാനും ജിസാറ്റ്-1 ഉപയോഗിക്കും. രാജ്യത്തിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന ഉപഗ്രഹ വിക്ഷേപണമാണ് ഇത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബ്രസീലിന്റെ ഉപഗ്രഹമായ ആമസോണിയ-1 നൊപ്പം രാജ്യത്ത് വികസിപ്പിച്ചവ ഉള്‍പ്പെടെ 18 ചെറിയ ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യം മൂലം ജിസാറ്റ് -1 ന്റെ വിക്ഷേപണം ഐ.എസ്.ആര്‍.ഒ. മാറ്റിവെച്ചിരുന്നു.
Discussion about this post