ബംഗലൂരു: ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് സുപ്രധാന ഉത്തരവ് പുറത്തിറക്കി കർണാടക സർക്കാർ. 2021-22 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. ഇതോടെ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക.
ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുമായി കൂടിയാലോചിച്ച് അനന്തര നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ സി എൻ അശ്വത്ഥ് നാരായൺ അറിയിച്ചു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. രാജ്യത്തെ യുവാക്കള്‍ക്ക് ആത്മവിശ്വസവും ആത്മപരിശോധനയും നടത്താന്‍ ഇത് സഹായിക്കുമെന്നും ഇതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post