Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Video

തിരമാലകൾ സംഗീതം മീട്ടുന്ന അത്ഭുത പിയാനോ; അറിയാം ഭീമൻ പിയാനോയുടെ രഹസ്യങ്ങൾ (വീഡിയോ)

by Brave India Desk
Aug 9, 2021, 02:57 pm IST
in Video
Share on Facebook
Tweet
WhatsAppTelegram

സംഗീതം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്… എന്നാൽ കടലിന്റെ വശ്യമായ സൗന്ദര്യവും ആസ്വദിച്ച് പ്രകൃതി ഒരുക്കുന്ന മനോഹരമായ സംഗീതം കേൾക്കാൻ സാധിച്ചാലോ… അങ്ങനെ ഒരു അത്ഭുത സംഗീതം കേൾക്കാൻ ആഗ്രഹം ഉണ്ടോ? എങ്കിൽ ക്രൊയേഷ്യയിലെ സാദർ ബീച്ചിലേക്ക് ഒന്ന് പോയാൽ മതി. വാക്കുകൾക്കും വർണ്ണനകൾക്കും അതീതമായ ആ ദൃശ്യം നേരിട്ട് ആസ്വദിക്കാനാകും. അക്ഷരാത്ഥത്തിൽ കടൽത്തീരത്തെ സംഗീത വിസ്മയം തന്നെയാണ് ഈ ‘ഭീമന്‍ പിയാനോ’. ഇതിൽ തിരമാലകള്‍ തട്ടുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതവും. ക്രൊയേഷ്യയിലെ സാദറിലാണ് അല്‍പം വ്യത്യസ്തമായ ഈ സംഗീതോപകരണമുള്ളത്.ആദ്യ കാഴ്ചയില്‍ കടലിന്റെ സമീപത്തായി നിര്‍മിച്ചിരിക്കുന്ന മാര്‍ബിള്‍ പടികെട്ടുകൾ എന്നാണ് തോന്നുക. എന്നാൽ, കടൽത്തിരകൾ ഇതിൽ വന്നടിക്കുമ്പോഴുള്ള സംഗീതം ചുറ്റും കേൾക്കുമ്പോൾ മാത്രമാണ് ഈ പടികൾ ഒരു സംഗീതോപകരണവും  കൂടിയാണെന്ന് തിരിച്ചറിയുന്നത്.

തിരമാലകൾ സംഗീതം തീർക്കുന്ന ഈ അത്ഭുത നിർമ്മിതിക്ക് മോര്‍സ്‌കെ ഓര്‍ഗുള്‍ജെ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. വലിയ മാർബിൾ പടികൾക്കടിയിൽ ദ്വാരങ്ങളിട്ട് നിർമ്മിച്ച ഒരു പ്രത്യേകതരം  സംഗീത ഉപകരണമാണ് ഇത്. പരീക്ഷണാത്മക രീതിയിലാണ് ഇതിന്റെ നിർമ്മാണം. തിരമാലകൾ ആർത്തലച്ചെത്തുമ്പോൾ ഈ ഓർഗൻ ക്രമരഹിതമായതും എന്നാൽ, അത്യാകർഷണീയവുമായ ശബ്ദങ്ങൾ  മീട്ടും. തിമിംഗിലങ്ങളുടെ ശബ്ദത്തോട് സാമ്യമുള്ളവയാണ്  ഈ പടിക്കെട്ടുകളുടെ സംഗീതമെന്ന് പറയാറുണ്ട്.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

വ്യത്യസ്ത നീളത്തിലും വലിപ്പത്തിലുമുള്ള 35 പോളിഎത്തിലീൻ പൈപ്പുകളാണ് ഈ ‘ അത്ഭുത സംഗീതം’ സൃഷ്ടിക്കുന്നത്. ഇവയ്ക്കുള്ളിൽ അഞ്ച് ടോണുകളുള്ള ഏഴ് വിസിലുകളാണ്  ഘടിപ്പിച്ചിരിക്കുന്നത്. തിരമാലകൾ അടിക്കുമ്പോൾ ഉണ്ടാകുന്ന കാറ്റ്, ഇതിലേക്ക് പ്രവേശിക്കുമ്പോൾ അവയിൽ നിന്ന് ശബ്ദ വീചികൾ ഉണ്ടാകുന്നു. ഡാൽമേഷ്യൻ ക്ലാപ് സംഗീതത്തോട് ചേർച്ചയുളള സംഗീതമാണിതെന്നാണ് അനുഭവസ്ഥർ വെളിപ്പെടുത്തുന്നത്.

70 മീറ്റർ നീളമുണ്ട് ഈ ഓർഗന്. ഏഴു സ്റ്റെപ്പുകളിലായിട്ടാണ് ഇത് ഘടിപ്പിച്ചിട്ടുള്ളത്. സാദറിന്റെ തെക്കൻ ഭാഗത്തുള്ള ഈ പ്രദേശത്ത് അതിശക്തമായ കാറ്റും തിരമാലകളുമുണ്ട് എന്നതിനാലാണ് ഈ കലാസൃഷ്ടി ഇവിടെത്തന്നെ നിർമ്മിച്ചിരിക്കുന്നത്. രണ്ടാംലോക മഹായുദ്ധകാലത്ത് വളരെയേറെ നാശനഷ്ടങ്ങൾ സംഭവിച്ച ക്രൊയേഷ്യൻ നഗരമാണ് സാദർ. ഈ ബീച്ചിനെ പുനർരൂപകൽപ്പന ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ആർക്കിടെക്റ്റായ  നിക്കോള ബാസിക് ആണ് ഈ ഓർഗൻ നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്.സംഗീതം പൊഴിക്കാത്ത സമയത്തും തൂവെള്ള നിറത്തിലുള്ള ഈ മാർബിൾ പടിക്കെട്ടുകൾ കാണാൻ അതി  മനോഹരമാണ്.

സാദറിലെ ഏറ്റവും മനോഹരവും ഹൃദ്യവുമായ സൂര്യാസ്തമയക്കാഴ്ചകളാണ് സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. 2005 ഏപ്രിൽ 15നാണ് ഇവിടം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നുമുതൽ വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു കാഴ്ചയാണ് സംഗീതം പൊഴിക്കുന്ന പടിക്കെട്ടുകൾ. എന്തായാലും മനുഷ്യൻ നിർമ്മിച്ച ഈ കലാസൃഷ്ടിക്കൊപ്പം പ്രകൃതിയുടെ അതുല്യമായ സംഭാവന കൂടി ചേർന്നതോടെ അതി മനോഹരവും ഒപ്പം അത്ഭുതവും നിറയ്ക്കുന്ന നിർമ്മിതിയായി ഇത് മാറുകയായിരുന്നു. അതെ, ഇതൊരു കയ്യൊപ്പ് തന്നെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ നശിപ്പിക്കാതെ നമ്മളാൽ കഴിയും വിധം മനോഹരമാക്കിയാൽ അത് തിരിച്ചും നമുക്ക് അത്ഭുതങ്ങൾ സമ്മാനിക്കും എന്നുള്ളതിന് ഉത്തമ ഉദാഹരണം.

https://www.youtube.com/watch?v=aX8iSCloUAg&t=2s

Tags: Sea organ of Zadarvideo
Share3
Tweet
SendShare

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന് ; ഷി ജിൻപിങ്ങുമായും ചർച്ചയ്ക്ക് സാധ്യത ; യുഎസ് ഉപരോധങ്ങൾ പ്രധാന ചർച്ചാവിഷയമാകും

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അവയവക്കടത്ത് ; പിന്നിൽ അന്താരാഷ്ട്ര സംഘം ; ബംഗ്ലാദേശി സൂത്രധാരൻ കൊൽക്കത്തയിൽ അറസ്റ്റിൽ

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അവയവക്കടത്ത് ; പിന്നിൽ അന്താരാഷ്ട്ര സംഘം ; ബംഗ്ലാദേശി സൂത്രധാരൻ കൊൽക്കത്തയിൽ അറസ്റ്റിൽ

കിർഗിസ്ഥാനിലെത്തി പ്രധാനമന്ത്രി മോദി ; ​26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടി പ്രധാന ലക്ഷ്യം ; പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച

കിർഗിസ്ഥാനിലെത്തി പ്രധാനമന്ത്രി മോദി ; ​26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടി പ്രധാന ലക്ഷ്യം ; പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച

വയനാടിന് കൈതാങ്ങായി എയർടെൽ ;സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം

ഉപഭോക്താവിൽ നിന്ന് അധിക തുക ഈടാക്കി: എയർടെൽ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 ഇന്ത്യയിലെത്തി ; രാജസ്ഥാൻ-ഗുജറാത്ത് മേഖലയിൽ വിന്യസിക്കുമെന്ന് സൂചന

5 പുതിയ എസ്-400 സുദർശൻ വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; റഷ്യയുമായി 50,000 കോടിയിലധികം രൂപയുടെ ടെൻഡർ നടപടികൾ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

തുക്കാറാം മുണ്ടെയുടെ നടപടികൾക്ക് തിരിച്ചടി; അനാവശ്യ തിടുക്കത്തിന് എഫ്ഡിഎയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം

തുക്കാറാം മുണ്ടെയുടെ നടപടികൾക്ക് തിരിച്ചടി; അനാവശ്യ തിടുക്കത്തിന് എഫ്ഡിഎയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies