കാസർകോട് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസിൽ മുഖ്യപ്രതിയായ മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ടി.കെ.പൂക്കോയ തങ്ങൾ കീഴടങ്ങി. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് രാവിലെ കീഴടങ്ങിയത്.
ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടറായിരുന്ന ഇയാൾ ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. കേസിൽ രണ്ടാം പ്രതിയായ ഫാഷൻ ഗോൾഡ് ചെയർമാനും മുൻ എംഎൽഎയുമായ എം.സി.കമറുദീൻ 2 മാസത്തോളം റിമാൻഡിലായിരുന്നു.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പരാതിയെ തുടർന്ന് 150ലേറെ കേസുകളാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി റജിസ്റ്റർ ചെയ്തിട്ടുള്ളത്.
Discussion about this post