Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

അറിയാം രാത്രിയിൽ തിളങ്ങുന്ന ഗോവൻ ബീച്ചിന്റെ വിശേഷങ്ങൾ (വീഡിയോ)

by Brave India Desk
Aug 11, 2021, 02:58 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

കടത്തീരങ്ങളും കടലിന്റെ അവർണ്ണനീയമായ സൗന്ദര്യവും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതുകൊണ്ട് തന്നെയാണ് എത്ര കണ്ടാലും മതിവരാത്ത കടൽ തീരങ്ങളാൽ സമ്പന്നമായ ഗോവ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നതും. സഞ്ചാരികളെ ഇത്രയും മനോഹരമായി വരവേൽക്കുന്ന മറ്റൊരു ഇടം ഉണ്ടോയെന്ന് തന്നെ ഒരുവേള തോന്നിപോകും ഇവിടെ എത്തുന്നവർക്ക്.  ബീച്ചുകളും അവിടുത്തെ രാത്രി ജീവിതവും പാര്‍ട്ടികളും ഷാക്കിലെ താമസവും തുടങ്ങി  ഗോവയിലെ ആകര്‍ഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇന്നും സഞ്ചാരികള്‍ക്ക് പരിചിതമല്ലാത്ത ഒരുപാട് ഇടങ്ങളും  ഗോവയിലുണ്ട്. അത്തരത്തിലൊന്നാണ് ഇരുട്ടില്‍ തിളങ്ങുന്ന ബീച്ച്.

തെളിഞ്ഞ വെള്ളത്തില്‍ സ്വര്‍ണ്ണ മണല്‍ത്തരികളുമായി കിടക്കുന്ന ബീറ്റല്‍ബാറ്റിം ബീച്ചാണ് രാത്രിയിൽ തിളങ്ങുന്നത്. മനോഹരമായ സൂര്യാസ്തമയ കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ചക്രവാളത്തിലേക്ക് സൂര്യനിറങ്ങി മറയുന്ന കാഴ്ച ആസ്വദിച്ചു നില്‍ക്കുവാന്‍ ഗോവയില്‍ ഇതിലും മനോഹരമായ ബീച്ചില്ല. അതുകൊണ്ട് തന്നെ ഗോവയിലെ സണ്‍സെറ്റ് ബീച്ച് എന്നാണ് ബീറ്റില്‍ബാറ്റിം ബീച്ചിനെ സഞ്ചാരികള്‍ വിളിക്കുന്നത്. ബയോലൂമിനിയെസെന്റ് ആല്‍ഗകള്‍ വെള്ളത്തിലുള്ളതുകൊണ്ടാണ് ഈ ബീച്ചിലെ ജലത്തിന് തിളക്കം വരുന്നതെന്നാണ് കണ്ടെത്തൽ. വളരെ കുറച്ച് സമയം മാത്രമേ സഞ്ചാരികള്‍ക്ക് ഈ തിളക്കം കാണാൻ സാധിക്കുള്ളൂ.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

രാത്രിയില്‍ നീല നിറത്തില്‍ തിളങ്ങുന്ന ഈ ബീച്ച് കാണാനായി നിരവധി പേർ  എത്തുന്നുണ്ട്. ബീച്ചിന് തൊട്ടടുത്തുള്ള വെള്ളത്തിൽ ബയോലുമിനെസെന്റ് ഫൈറ്റോപ്ലാങ്ക്ടണുകൾ ഉണ്ട്. ജലത്തിന്റെ വേലിയേറ്റത്തിൽ വസിക്കുന്ന ജീവികളാണിത്. വേലിയേറ്റം കരയിൽ എത്തുമ്പോൾ അവയുടെ ഒഴുക്ക് അസ്വസ്ഥമാവുകയും പ്രകാശം പുറപ്പെടുവിക്കുന്ന പിഗ്മെന്റ് വഴി നീലനിറം പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്ര വിശദീകരണം.ഗോവയിലെ  മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി വളരെ ശാന്തസുന്ദരവും  വൃത്തിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നതുമാണ് ഈ ബീച്ച്.

പൈൻ മരങ്ങൾ നിറഞ്ഞ  ബീറ്റൽബാറ്റിം ബീച്ച് കാഴ്ചയിൽ മനോഹരിയാണ്. നിരവധി ഡോള്‍ഫിനുകളെയും ഈ ബീച്ചില്‍ കാണാനാകും.നിരവധി പക്ഷികളുടെയും ആവാസകേന്ദ്രമാണിവിടം. ഗോവ  വിമാനത്താവളത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ബീറ്റല്‍ബാറ്റിം ബീച്ച് സ്ഥിതി ചെയ്യുന്നത്.
ബീറ്റല്‍ബാറ്റിം ബീച്ചിന്റെ സൗന്ദര്യത്തിനൊപ്പം പാരാസൈലിങ് പോലുള്ള നിരവധി സ്പോർട്സ് വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.  നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവിടേക്ക് സഞ്ചാരികള്‍ കൂടുതലായി എത്താറുള്ളത്.

ഏതു കാലാവസ്ഥയാണെങ്കിലും സന്തോഷിക്കുവാനും  അടിച്ചുപൊളിക്കുവാനും വേണ്ടതെല്ലാം ഇവിടെയുണ്ട്. തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിൽ അല്പം ആശ്വാസവും സന്തോഷവും ആഗ്രഹിച്ചാണ് നമ്മൾ വിനോദ യാത്രകൾ നടത്താറുള്ളത്. അങ്ങനെ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ഇടമാണിത്. അതി മനോഹരമായ കാഴ്ചകൾ ഒരുക്കി സ്വയം അലങ്കരിച്ച് നിങ്ങളെ കാത്തിരിക്കുകയാണ് ഈ നിശാസുന്ദരി….

https://www.youtube.com/watch?v=LfH5OwFQ7A8

Tags: goavideoSunset Beach
Share21
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies