ഡൽഹി: 2021 ലെ ‘സ്കൈട്രാക്സ് വേൾഡ്’ എയർപോർട്ട് അവാർഡുകളിൽ തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയിലെയും മധ്യേഷ്യയിലെയും മികച്ച വിമാനത്താവളം ആയി ദേശീയ തലസ്ഥാനമായ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും വലിയ, വാർഷിക ആഗോള എയർപോർട്ട് ഉപഭോക്തൃ സംതൃപ്തി സർവേയിൽ എയർപോർട്ട് വ്യവസായത്തിന് ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമായി ‘സ്കൈട്രാക്സ് വേൾഡ് എയർപോർട്ട്’ പുരസ്‌ക്കാരങ്ങൾ കണക്കാക്കപ്പെടുന്നു. ഉപഭോക്താക്കളുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്ക്കാരം തീരുമാനിക്കപ്പെടുന്നത്.
ലോക വിമാനത്താവള വ്യവസായത്തിന്റെ ഗുണനിലവാര മാനദണ്ഡമായി ഇത് കണക്കാക്കപ്പെടുന്നു. ഉപഭോക്തൃ സേവനവും 550 ലധികം വിമാനത്താവളങ്ങളിലുമുള്ള സൗകര്യങ്ങളും വിലയിരുത്തുന്നു. സർവേയും അവാർഡുകളും ഏതെങ്കിലും എയർപോർട്ട് നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാണ്.
ഇത് കൂടാതെ, ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം (ഡിഐഎഎൽ), ജിഎംആർ നേതൃത്വത്തിലുള്ള കൺസോർഷ്യം നടത്തുന്ന ഐജിഐ എയർപോർട്ടിനും ‘കോവിഡ് -19 എയർപോർട്ട് എക്സലൻസ്’ പുരസ്‌ക്കാരത്തിനും അർഹമായി. എയർപോർട്ട് അതിന്റെ മൊത്തത്തിലുള്ള റാങ്കിംഗ് മെച്ചപ്പെടുത്തി, 2020 ൽ 50 എന്ന സ്ഥാനത്ത് നിന്ന് ‘2021 ലോകത്തിലെ ഏറ്റവും മികച്ച 50 എയർപോർട്ട്’ ലീഗിൽ 45 ആം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട് .
Discussion about this post