തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമാ-സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ടി.പി.ആര് എട്ട് ശതമാനമെങ്കിലും ആകാതെ തീയറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ വിനോദ നികുതിയില്‍ ഇളവ് നല്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
അടുത്ത നാല് മാസത്തേക്ക് തിയറ്ററുകള്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സജി ചെറിയാന് വ്യക്തമാക്കി. പ്രതിദിന കൊവിഡ് രോഗികളുടെ കണക്ക് ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post