മഹാരാഷ്ട്ര: വിദേശ പൗരന്മാരിൽ നിന്ന് ഒരു കോടിയിലധികം വിലവരുന്ന ലഹരിമരുന്നുകളുമായി വിദേശ പയറാണ് അറസ്റ്റിൽ. വെള്ളിയാഴ്ച 254 ഗ്രാം ഹെറോയിൻ, 52 ഗ്രാം എംഡി , 7.5 ഗ്രാം കൊക്കെയ്ൻ എന്നിവ നാർക്കോട്ടിക്സ് സെൻട്രൽ ബ്യൂറോ (എൻസിബി ) പിടിച്ചെടുത്തുവെന്ന് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.
മങ്കൂർദ് പ്രദേശത്തിനടുത്തുള്ള ഒരു വനമേഖലയിൽ വിദേശ പൗരൻമാരുടെ സംഘം പ്രവർത്തിക്കുന്നതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻസിബി നടത്തിയ പരിശോധനയിലാണ് ഒരു സംഘം നൈജീരിയൻ പൗരന്മാരുടെ കൈവശം അനധികൃതമായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നുകൾ കണ്ടെത്തിയത്. പ്രസ്തുത സംഘം വളരെ അപകടകാരികളായിരുന്നുവെന്നും, ആയുധങ്ങൾ കൈവശമുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരെ ചെറുത്തുനിന്ന സംഘത്തിലെ ഒരാളെ ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ബാക്കിയുള്ളവർ രക്ഷപ്പെട്ടു.
ഏറ്റുമുട്ടലിൽ നാല് എൻസിബി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കഴിഞ്ഞ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് എൻസിബി ടീം ലഹരിമരുന്ന് കടത്തുന്നവരുമായി ഏറ്റുമുട്ടൽ ഉണ്ടാകുന്നത് .
Discussion about this post