ഡൽഹി: രാജ്യത്തെ യുവാക്കളെ അവരുടെ കടമകൾ ഓർമ്മിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഞാൻ ഒരു പ്രവാചകനല്ല, പ്രവർത്തന ഫലങ്ങളിൽ ആണ് ഞാൻ വിശ്വസിക്കുന്നത്’. രാജ്യം ഇന്ന് എടുത്ത തീരുമാനങ്ങൾ നിറവേറ്റുന്നതിന് രാജ്യത്തെ ഓരോ വ്യക്തിയും അതിനോടൊപ്പം ചേരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
കവിതചൊല്ലിയും അരബന്ദിയോ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം. ഇന്ത്യയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സഫലമാകുന്നത് തടയാൻ ഇനി ഒരു ശക്തിക്കും കഴിയില്ല. നമ്മുടെ ശക്തിയാണ് നമ്മുടെ ചൈതന്യം, നമ്മുടെ ശക്തി നമ്മുടെ ഐക്യദാർഢ്യമാണ്.‘ ശ്രീ അരബിന്ദോയെ പരാമർശിച്ചുകൊണ്ട് യുവാക്കളെ അവരുടെ ചുമതലകളെ കുറിച്ച് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
അടുത്ത വർഷം ശ്രീ അരബിന്ദോയുടെ 150 -ാം ജന്മവാർഷികമാണ്. ‘രാജ്യത്തെ മഹാനായ ചിന്തകനായ ശ്രീ അരബിന്ദോ പറയുമായിരുന്നു – നമ്മൾ മുമ്പെങ്ങുമില്ലാത്തവിധം ശക്തരാകണം. നമ്മൾ നമ്മുടെ ശീലങ്ങൾ മാറ്റിയിരിക്കണം, ഒരു പുതിയ ഹൃദയത്തോടെ നമ്മെത്തന്നെ ഉണർത്തണം. ‘ അർബിന്ദോയുടെ ഈ വാക്കുകൾ നമ്മുടെ കടമകളെ ഓർമ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒരുവൻറെ ജീവശക്തി,ആത്മാവാണ്..നമ്മുടെ ജീവശക്തി രാഷ്ട്രമാണ്. ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കവിതചൊല്ലിയത്.
‘ഇതാണ് സമയം, ഇതാണ് ശരിയായ സമയം, ഇതാണ് ഇന്ത്യയുടെ വിലയേറിയ സമയം.
എണ്ണമറ്റ ആയുധങ്ങളുടെ ശക്തിയുണ്ട്, എല്ലായിടത്തും രാജ്യത്തോടുള്ള ഭക്തി ഉണ്ട്, നിങ്ങൾ ഉണർന്ന് ത്രിവർണ്ണ പതാക ഉയർത്തുക , ഇന്ത്യയുടെ ശക്തി ഉയർത്തുക ഇതാണ് സമയം, ഇതാണ് ശരിയായ സമയം, ഇതാണ് ഇന്ത്യയുടെ വിലയേറിയ സമയം.
നിങ്ങൾ എഴുന്നേൽക്കുക, നിങ്ങൾ ഇടപെടുക, നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുക, എല്ലാവരും അവനവൻറെ കടമ അറിയുക, ഇതാണ് ഇന്ത്യയുടെ വിലയേറിയ സമയം, ഇതാണ് സമയം , ഇതാണ് ശരിയായ സമയം.‘ ഇതായിരുന്നു പ്രധാനമന്ത്രി ചൊല്ലിയ കവിതയിലെ വരികൾ.
Discussion about this post