ഡല്‍ഹി: താലിബാന് അഫ്ഗാനിസ്ഥാന് നഗരമായ കാബൂളിലെത്തിയതോടെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ. നയതന്ത്രപ്രതിനിധികളെ അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ തുടക്കം കുറിച്ചു. ഉടന്‍ നയതന്ത്ര പ്രതിനിധികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
ജൂലൈയില്‍ തന്നെ അഫ്ഗാനിലെ ഇന്ത്യന്‍ പൗരന്മാര്ക്ക് രാജ്യം സുരക്ഷ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം യാത്ര നടത്തിയാല്‍ മതിയെന്ന് പൗരന്മാരോട് ഇന്ത്യ നിര്‍ദേശിച്ചു.
അഫ്ഗാനിലെ പല പ്രവിശ്യകളിലും താലിബാന് സിവിലിയന്മാരെ ആക്രമിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ഇന്ത്യയുടെ നടപടി.
Discussion about this post