സമാധാനം നിലനിര്‍ത്താന്‍ ഷെരീഫിന്റെ നാലിന നിര്‍ദേശങ്ങളല്ല, തീവ്രവാദം ഉപേക്ഷിച്ചാല്‍ മാത്രം മതിയെന്ന് സുഷമ സ്വരാജ് പറഞ്ഞു. തീവ്രവാദപ്രവര്‍ത്തനങ്ങളും ചര്‍ച്ചയും ഒരുമിച്ചു പോകില്ലെന്നും സുഷമസ്വരാജ് പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് സുഷമ സ്വരാജിന്റെ പാക്കിസ്ഥാനുള്ള മറുപടി.
ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഇന്ത്യയുമായുള്ള പ്രശ്നപരിഹാരത്തിന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നാലിന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ നാലിന നിര്‍ദ്ദേശങ്ങളല്ല ആവശ്യമെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്ക്് നിലപാട് അവസാനിപ്പിച്ചാല്‍ മാത്രം മതിയെന്നുമായിരുന്നു ഷെരീഫിനുള്ള സുഷമ സ്വരാജിന്റെ മറുപടി. ചര്‍ച്ചക്കുള്ള വാതിലുകള്‍ ഇന്ത്യ എപ്പോഴും തുറന്നിട്ടിട്ടുണ്ട്. എന്നാല്‍ തീവ്രവാദപ്രവര്‍ത്തനങ്ങളും ചര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്നും സുഷമ സ്വാരാജ് പറഞ്ഞു
മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്മാര് പാക്കിസ്ഥാനില്‍ സ്വതന്ത്രമായി ജീവിക്കുകയാണ്. തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും സുഷമ സ്വരാജ് പറഞ്ഞു,
സുഷമയ്ക്ക് മോദിയുടെ പ്രശംസ
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്കിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. തുടര്‍ച്ചയായ നിരവധി ട്വീറ്റുകളിലൂടെയാണ് സുഷമയുടെ പ്രസംഗത്തിന്റെ പ്രാധാന്യം മോഡി പങ്കുവച്ചത്.
തീവ്രവാദത്തെ തുടച്ചുനീക്കേണ്ട ആവശ്യകതയെ കുറിച്ചും ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ നല്കിയ സംഭാവനകളും സുഷമ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചതായി മോദി വിലയിരുത്തി. തീവ്രവാദത്തിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കുന്നതിന് സുഷമയ്ക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post