ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 151 റണ്‍സിനാണ് ജയം സ്വന്തമാക്കിയത്.
ഇതോടെ അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്‍പിലെത്തി. അഞ്ചാം ദിനം ഋഷഭ് പന്തിനേയും നഷ്ടമായതോടെ ജയം കൈവിട്ടെന്നു കരുതിയ ഇന്ത്യ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് വാലറ്റക്കാരായ മുഹമ്മദ് ഷമിയുടെയും(56) ജസ്പ്രീത് ബുമ്രയുടെയും(34) കരുത്തില്‍ പൊരുതാവുന്ന സ്കോറിലെത്തിച്ചു.
പിന്നീട് മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ഇംഗ്ലണ്ടിനെ പേസ് കരുത്തില്‍ തകര്‍ത്ത് ഇന്ത്യ വിജയം സ്വന്തമാക്കി. സ്കോര്‍ ഇന്ത്യ 364, 298/8 ഇംഗ്ലണ്ട് 391, 120. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാലും, ജസ്പ്രീത് ബുംറ മൂന്നും, ഇഷാന്ത് ശര്‍മ്മ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഒരു വിക്കറ്റ് മുഹമ്മദ് ഷമിയും നേടി. ആദ്യ ഇന്നിഗ്സില്‍ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലാണ് കളിയിലെ താരം.
ഇംഗ്ലണ്ട് നായകന് ജോ റൂട്ടും(33), ജോസ് ബട്ട്ലറും(25), മൊയീന്‍ അലിയും(13) പൊരുതാന്‍ ശ്രേമിച്ചുവെങ്കിലും ഇന്ത്യയുടെ പേസ് കരുത്തിനു മുന്നില്‍ മുട്ടുകുത്തി. സാം കറന് ഉള്‍പ്പെടെ നാല് താരങ്ങളാണ് ഇംഗ്ലണ്ട് നിരയില്‍ പൂജ്യത്തിന് പുറത്തായത്.
Discussion about this post