പട്ന: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ. പ്രധാനമന്ത്രി ‘നരേന്ദ്ര മോദിക്ക് ജാതി ചിന്തയില്ല, ഇന്ത്യക്കാരൻ എന്ന ഒറ്റ വികാരമേ ഉള്ളൂ‘. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കും‘. ഷാനവാസ് ഹുസൈൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിന്തയിൽ ഹിന്ദു – മുസ്‌ലിം – സിഖ് വിവേചനമില്ല, ഭാരതീയനെന്ന വിചാരമേയുള്ളൂ. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾ മോദിയിൽ വിശ്വാസമർപ്പിക്കണം. ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാന വേർതിരിവു കാട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പൗരന്മാരെ മടക്കിയെത്തിക്കുന്നതിൽ മത പരിഗണന ഉണ്ടാകില്ലെന്ന് ഷാനവാസ് ഹുസൈൻ ആവർത്തിച്ചു. അഫ്ഗാനിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണ്, എന്നാൽ ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












