മുംബൈ: താലിബാൻ ഭീകരതയെ ബാലൻസ് ചെയ്യാൻ ഹിന്ദുക്കളെ അവഹേളിച്ച നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കറിനെതിരെ പരാതികളുടെ ഘോഷയാത്ര. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനും സമാധാനാന്തരീക്ഷത്തിന് ഭീഷണിയായ ഉള്ളടക്കങ്ങൾ ട്വീറ്റ് ചെയ്തതിനുമാണ് ഇവർക്കെതിരെ പരാതി.
ബോംബെ ഹൈക്കോടതി അഭിഭാഷകനാണ് സ്വര ഭാസ്കറിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പാൽഘർ പൊലീസ് അറിയിച്ചു. താലിബാൻ ആശയങ്ങളുമായി ഹിന്ദുത്വത്തെ കൂട്ടിക്കെട്ടുകയായിരുന്നു സ്വര ഭാസ്കർ ചെയ്തതെന്ന് പരാതിക്കാരൻ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ കൊടിയ അക്രമങ്ങൾ അഴിച്ചു വിടുന്ന സാഹചര്യം ഇവർ ഹിന്ദുത്വത്തിനും ഹിന്ദു വിശ്വാസികൾക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതായി പരാതിയിൽ പറയുന്നു.
താലിബാനെ ഹിന്ദുത്വവുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കൾ നേരിടുന്നത് കടുത്ത അരക്ഷിതാവസ്ഥയും മാനസിക പിരിമുറുക്കവുമാണെന്ന് പരാതിക്കാരൻ കൂണ്ടിക്കാട്ടി.
Discussion about this post