കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അസാദാബാദില്‍ സ്വാതന്ത്ര്യ ദിന റാലിക്കു നേരെ താലിബാന് ഭീകരർ നടത്തിയ വെടിവയ്പില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദേശീയ പതാകയുമായി റാലി നടത്തിയവര്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായത്.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ആഘോഷം ഓഗസ്റ്റ് 19നാണ് അഫ്ഗാനിസ്ഥാനില്‍ നടക്കുന്നത്. ഇന്നലെ ജലാലാബാദിലും സമാനമായി നടന്ന വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post