വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലേക്കുള്ള എല്ലാ ആയുധവില്‍പ്പനയും നിരോധിച്ച് അമേരിക്ക. ആ രാജ്യത്തേക്കുള്ള തീര്‍പ്പുകല്‍പ്പിക്കാത്തതോ കൈമാറ്റം ചെയ്യപ്പെടാത്തതോ ആയ എല്ലാ കരാറുകളും തല്‍ക്കാലത്തേക്ക് മരവിപ്പിക്കാനാണ് ബൈഡന് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശം. അഫ്ഗാനിലെ നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ ലോക സമാധാനം, ദേശീയ സുരക്ഷ, എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഈ സുപ്രധാന തീരുമാനം എന്നാണ് അമേരിക്ക പറയുന്നത്.
227 ദശലക്ഷം ഡോളര്‍ വിലയുള്ള ആയുധങ്ങളാണ് 2020 വരെ അഫ്ഗാനിസ്ഥാന് അമേരിക്ക വിറ്റത്. അമേരിക്കയുടെ ആയുധ കയറ്റുമതിയില്‍ 47 ശതമാനവും മിഡില്‍ ഈസ്റ്റിലേക്കാണ്. എന്നാല്‍ അമേരിക്ക അഫ്ഗാന് സൈന്യത്തിന് നല്കിയ അത്യന്താധുനിക ആയുധങ്ങളും ഹെലികോപ്ടര്‍ ഉള്‍പ്പടെയുള്ള സൈനിക വാഹനങ്ങളും ഇപ്പോള്‍ താലിബാന്റെ കൈകളിലാണ്.
ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍, എ -29 സൂപ്പര്‍ ടുക്കാനോ ആക്രമണ വിമാനം, എം 4 കാര്‍ബൈനുകള്‍, എം 16 റൈഫിളുകള്‍, മൈന്‍ പ്രതിരോധ വാഹനങ്ങള്‍ എന്നിവയെല്ലാം താലിബാന്റെ ശക്തി വന്‍തോതില്‍ കൂടിയിട്ടുണ്ടെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. സൈനിക ഹെലികോപ്ടറുകളിലാണ് താലിബാന് പ്രധാനികളുടെ ഇപ്പോഴത്തെ യാത്ര.
Discussion about this post