ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. മൂന്ന് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ശ്രീനഗറിനടുത്തുള്ള ക്രൂവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. തെക്കന്‍ കശ്മീരിലെ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഘങ്ങളിലുള്ള ഭീകരരെയാണ് സൈന്യം വകവരുത്തിയത്.
കഴിഞ്ഞ ദിവസം രജൗറിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജൂനിയര്‍ ഓഫീസര്‍ വീരമൃത്യു വരിച്ചിരുന്നു. അന്ന് ഒരു ഭീകരനെയും സൈന്യം വധിച്ചിരുന്നു.
Discussion about this post