പാലക്കാട്: മണ്ണാർക്കാട് തെങ്കര കോൽപ്പാടത്തിനുസമീപം വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടിൽ വീട്ടിൽ ശാരദാമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 75 വയസായിരുന്നു. വീടിനോട് ചേർന്നുള്ള സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നെറ്റിയിൽ മുറിവേറ്റ നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയ ഭർത്താവ് ചേനക്കാട്ടിൽ ബാലൻ നായരെ (70) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവർക്കൊപ്പമുണ്ടായിരുന്ന മകനും കുടുംബവും ഒാണത്തോനുബന്ധിച്ചു ശനിയാഴ്ച ബന്ധുവീട്ടിൽ പോയതായാണ് വിവരം. ദമ്പതികൾ തമ്മിൽ നേരത്തെ വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ കവർച്ചാശ്രമത്തിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ വീട്ടമ്മയുടെ ദേഹത്ത് കാര്യമായ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ല. മണ്ണാർക്കാട് ഡിവൈഎസ്പി പി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Discussion about this post