കബൂൾ: അഫ്ഗാനിസ്ഥാനിൽ ഏകാധിപത്യ ഭരണം അനുവദിക്കില്ലെന്ന് കാവൽ രാഷ്ട്രപതി അമറുള്ള സലെ. അഫ്ഗാനിസ്ഥാനെ ഒരിക്കലും താലിബാനിസ്ഥാൻ ആക്കില്ല. ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നു ഫലപ്രദമാണെങ്കിൽ മാത്രം ചർച്ചകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റ് ഓഫ് താലിബാൻ എന്ന ആശയത്തെയും തങ്ങൾ എതിർക്കുകയാണ്. പഞ്ച്ശീറിന്റെ ഒരു ഭാഗം സ്വന്തമാക്കി എന്ന് താലിബാൻ അവകാശപ്പെടുന്നു. എന്നാൽ അത് പൊള്ളയായ അവകാശവാദമാണെന്നും സലെ വ്യക്തമാക്കി.
താലിബാൻ യുദ്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ തങ്ങളും അതിന് തയ്യാറാണ്. ഞങ്ങൾക്ക് ഒരു തരത്തിലുള്ള അധികാര മോഹങ്ങളുമില്ല. സ്വയം ഭരണം അഫ്ഗാൻ ജനതയുടെ അവകാശമാണ്. അതിന് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാന്റെ സാമൂഹിക ചട്ടക്കൂട് തകരാൻ പാടില്ല. അഫ്ഗാനിസ്ഥാന്റെ തനത് വ്യക്തിത്വം പുലരാൻ വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നും അമറുള്ള സലെ അറിയിച്ചു.
Discussion about this post