ഇൻഡോർ: കള്ളപ്പേരിൽ വള വിൽക്കാനെത്തി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലി പൊലീസിൽ ഏൽപ്പിച്ചു. ഇൻഡോർ സ്വദേശി തസ്ലീം അലിക്കാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രിയോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തസ്ലീം അലിയെ ജനക്കൂട്ടം മർദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കള്ളപ്പേരിൽ വ്യാജരേഖകൾ ചമച്ചാണ് ഇയാൾ വള വിൽക്കാനെത്തിയത്.
ആറാം ക്ലാസ് വിദ്യാർത്ഥിനിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. തസ്ലീം അലിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സംഭവ ദിവസം പകൽ രണ്ട് മണിക്ക് അമ്മയോടൊപ്പമായിരുന്നു താനെന്നും ഈ സമയത്ത് വള വിൽക്കാനെത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Discussion about this post