ലണ്ടൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ കിരാത വാഴ്ച നടത്തുമ്പോൾ സ്വകാര്യ ദുഃഖങ്ങൾക്ക് അവധി നൽകി കളിക്കളത്തിൽ പോരാട്ടം നടത്തുകയാണ് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ എന്ന് വിശേഷണമുള്ള അഫ്ഗാൻ ഓൾ റൗണ്ടർ റാഷിദ് ഖാൻ. നിലവിൽ ഇംഗ്ലിഷ് ടി20 ബ്ലാസ്റ്റ് ലീഗിൽ സസെക്സിന് വേണ്ടി കളിക്കുകയാണ് അഫ്ഗാൻ താരം. റാഷിദിന്റെ തകർപ്പൻ ബാറ്റിംഗിന്റെ മികവിൽ യോർക്‌ഷയറിനെ കീഴടക്കിയ സസെക്സ് ടൂർണമെന്റിന്റെ സെമിഫൈനലിൽ കടന്നു.
ഫുട്‌വർക്കിലും ബാറ്റ് സ്വിങ്ങിലും ഇതിഹാസ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയെ അനുസ്മരിപ്പിച്ച റാഷിദിന്റെ ഹെലികോപ്ടർ ഷോട്ട് ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണ്. 9 പന്തിൽ 3 ഫോറും 2 സിക്സും അടക്കം പുറത്താകാതെ റാഷിദ് നേടിയ 27 റൺസ് മത്സരത്തിൽ നിർണായകമായി. സ്കോർ: യോർക്‌ഷയർ 20 ഓവറിൽ 177–7; സസെക്‌സ് 19.4 ഓവറിൽ 178–5.
https://twitter.com/VitalityBlast/status/1430264582992326658?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1430264582992326658%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2021%2F08%2F26%2Fms-dhoni-in-english-t20-blast-wait-its-rashid-khan-afghan-takes-out-the-helicopter.html
‘സ്ഥിരത നിലനിർത്താനാകുന്നുണ്ട് എന്ന് എനിക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി മത്സരം ഫിനിഷ് ചെയ്യാൻ അവസരം ഒരുക്കിത്തന്ന കോച്ചിങ് സ്റ്റാഫിനു നന്ദി‘. മത്സരശേഷം റാഷിദ് പ്രതികരിച്ചു. അടുത്ത മാസം യുഎഇയിൽ പുനരാരംഭിക്കുന്ന ഐപിഎല്ലിൽ കളിക്കാൻ തയ്യാറെടുക്കുകയാണ് തീയിൽ കുരുത്ത ഈ അഫ്ഗാൻ താരം.
Discussion about this post