കാബൂള്‍: അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ സംഗീതത്തിനും, ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദത്തിനും താലിബാന് വിലക്കേര്‍പ്പെടുത്തി. ഓഗസ്റ്റ് 15-ന് താലിബാന് അഫ്ഗാനിസ്താന് പിടിച്ചടിക്കിയതിന് പിന്നാലെ ചില ചാനലുകള്‍ അവരുടെ വനിതാ ആങ്കര്‍മാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ വിലക്ക് വന്നിരിക്കുന്നത്.
ഇതിനിടെ തലസ്ഥാനമായ കാബൂളിലെ വിവിധ കമ്പനികളും സ്ഥാപനങ്ങളും വനിതാ ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിര്‍ദേശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് തടസ്സമില്ലെന്നും പെണ്‍കുട്ടികള്‍ക്ക് ഇസ്ലാമിക രീതിയില്‍ പഠനം തുടരാമെന്നുമാണ് താലിബാന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. താലിബാന് ഉറപ്പ് നല്കുമ്പോഴും അവരുടെ ഭരണത്തില്‍ സ്ത്രീകളുടെ ദൈനംദിന ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടുതുടങ്ങി എന്നാണ് പ്രാദേശിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
Discussion about this post