തിരുവനന്തപുരം: ഇന്ന് 19622 പേര്‍ക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ ഒരാഴ്ചക്കുള്ളില്‍ കേരളത്തിൽ സ്ഥിരീകരിച്ചത് രണ്ട് ലക്ഷത്തിന് അടുത്ത് പുതിയ കേസുകള്‍. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4027030 ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 20,673 ആവുകയും ചെയ്തു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 16.74 ശതമാനമാണ്. നിലവില്‍, സജീവമായ കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളില്‍ തുടരുകയാണ്.
കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, സജീവമായ കേസുകളുടെ ദേശീയ എണ്ണത്തിന്റെ പകുതിയിലധികവും കേരളത്തില്‍ നിന്നാണ്. രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന 22,563 പേര് ഇന്ന് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇതോടെ 2,09,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,96,317 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,39,097 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,08,271 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,826 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2641 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് അറിയിച്ചത്.
ഞായറാഴ്ച വരേയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് നിന്ന് 190,000 ത്തിലധികം കേസുകളും ആയിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആകെ കേസുകളുടെ എണ്ണം നാല്‍പ്പത് ലക്ഷവും മരണസംഖ്യ 20,000 വും കടന്നു. ആഴ്ചയിലെ നാല് ദിവസവും പ്രതിധിനം 30,000 ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. ആറ് ദിവസങ്ങളില്‍ 24000 ത്തിന് മുകളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13,383 ആണ് ഏറ്റവും ചെറിയ സംഖ്യ.
Discussion about this post