കബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി. അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17 ഇന്ത്യൻ സമയം രാത്രി 12 .59 നാണ് യാത്രയായത്. 20 വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായും മടങ്ങുന്നത്.
അമേരിക്കൻ പിന്മാറ്റം വെടിയുതിർത്താണ് താലിബാൻ ഭീകരർ ആഘോഷിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചതായി അമേരിക്ക അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിക്കുന്നതായി ബൈഡൻ പറഞ്ഞു.











