കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മൂന്നൂ മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാനം വിട്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. മാസത്തിൽ രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.
അര്ജുന് ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്ന് അര്‍ജുന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. അര്‍ജുന് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.
സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത അര്‍ജുന്‍ പണമുണ്ടാക്കിയത് സ്വര്‍ണക്കടത്തിലൂടെയാണെന്നാണ് കസ്റ്റംസിന്‍റെ വാദം. അര്‍ജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഭാര്യ അമല മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞിരുന്നു .













Discussion about this post