ലഖ്നൗ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യു.പിയിലും ഡല്‍ഹിയിലും സ്കൂളുകള്‍ തുറന്നു. ഡല്‍ഹിയില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസിലെ വിദ്യാര്‍ഥികളും യു.പിയില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുമാണ് ആദ്യഘട്ടത്തില്‍ സ്കൂളിലെത്തിയത്.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിദ്യാര്‍ഥികളെ ക്ലാസിലെത്തിക്കുന്നത്. അടുത്ത ഘട്ടത്തില്‍ മറ്റ് ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ സ്കൂളിലെത്തും. ഡല്‍ഹിയില്‍ ആറ് മുതല്‍ എട്ട് വരെ ക്ലാസുകള്‍ എട്ടിനാണ് തുറക്കുക.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി രാജ്യത്തെ സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്.
ഓണ്‍ലൈന്‍ ക്ലാസുകളേക്കാള്‍ ഏറെ ഫലപ്രദം നേരിട്ടുള്ള ക്ലാസ് തന്നെയാണെന്ന് ഡല്‍ഹി രാജ്കീയ സര്‍വോദയ സ്കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചെറിയ ഭയമുണ്ടെങ്കിലും കൃത്യമായി പഠിക്കാനും പരീക്ഷ എഴുതാനും കഴിയുമെന്നത് ആശ്വാസകരമാണെന്നും വിദ്യാര്‍ഥിനി പറയുന്നു.
രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടെങ്കിലും ക്ലാസ് റൂം പഠനം തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേര്‍ക്കും. ഞങ്ങള്‍ക്ക് ആശങ്കയുണ്ട്, എന്നാല്‍ കുട്ടികളുടെ ഭാവി സ്കൂളുകളിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുമെന്നാണ് കരുതുന്നതെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു.
Discussion about this post