അഫ്ഗാനിസ്ഥാനിലെ വിജയത്തിന് താലിബാനെ അഭിനന്ദിച്ചുകൊണ്ട് ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ. കറാച്ചിയിലെ തന്റെ ഓൺലൈൻ മാഗസിനായ ‘അൽ നൂറി’ൽ ആണ് താലിബാനെ പുകഴ്ത്തിയും അമേരിക്കയെ വിമർശിച്ചും എഴുതിയിരിക്കുന്നത്. “അമേരിക്കയുടെ തോൽവി അർത്ഥമാക്കുന്നത് ലോകത്തിലെ സൂപ്പർ പവർ എന്ന പദവി നഷ്ടപ്പെട്ടു എന്നാണ്”- അസ്ഹർ എഴുതി.
കൂടാതെ, അമേരിക്കയ്‌ക്കെതിരായ ആക്രമണത്തിന്റെ സൂത്രധാരനായ അൽ-ഖ്വയ്ദ ഭീകര സംഘടനയും താലിബാനെയും അഭിനന്ദിക്കുകയും കശ്മീരിന്റെ മോചനത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തു.
കാബൂൾ എയർപോർട്ടിൽ നിന്ന് അമേരിക്കയുടെ അവസാന കുടിയൊഴിപ്പിക്കൽ വിമാനം പറന്ന് ഒരു ദിവസത്തിന് ശേഷമാണ് മസൂദ് അസ്ഹറിന്റെ പരാമർശം. ആക്രമണത്തിന് തൊട്ടുപിന്നാലെ യുഎസ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട താലിബാൻ ഇപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും നിയന്ത്രിക്കുന്നുവെന്നും അസ്ഹർ പറഞ്ഞു.
Discussion about this post