ന്യൂയോര്‍ക്ക് :‘ഐഡ’ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. ന്യൂയോര്‍ക്ക് നഗരത്തിലും വടക്കുകിഴക്കന്‍ അമേരിക്കയിലുമായാണ് വെള്ളപ്പൊക്ക മുന്നറിയിപ്പുള്ളത്. ഇതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന് ഗവര്‍ണര്‍ കാത്തി ഹോകല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
New York is flooding again pic.twitter.com/4zX1dfoFU4
— Dr. Lucky Tran (@luckytran) September 2, 2021
ചുഴലിക്കാറ്റില്‍നിന്നു ന്യൂയോര്‍ക്കിലെ ആളുകളെ രക്ഷിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് ഗവര്‍ണര്‍ ട്വീറ്റില്‍ പറയുന്നു. ഞായറാഴ്ച കാറ്റഗറി 4 ചുഴലിക്കാറ്റായി തെക്കന്‍ അമേരിക്കയില്‍ നാശം വിതച്ച ഐഡ, വടക്കന്‍ മേഖലയിലേക്ക് നീങ്ങിയത് കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണമായി.
https://twitter.com/TheInsiderPaper/status/1433271779020185601?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1433271779020185601%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2021%2F09%2F02%2Fnew-york-governor-declares-state-of-emergency-over-storm-ida.html
Discussion about this post