ഈജിപ്ഷ്യന്‍ സൈന്യം തുരങ്കത്തിലേക്ക് വിഷവാതകം പമ്പ് ചെയ്തതിനെ തുടര്‍ന്ന് ഗാസയ്ക്കും ഈജിപ്തിനും ഇടയിൽ കള്ളക്കടത്തിനുപയോഗിക്കുന്ന തുരങ്കത്തിനുള്ളില്‍ കുറഞ്ഞത് മൂന്ന് ഫലസ്തീനികള്‍ എങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്.
ഈജിപ്ത്-ഗാസ അതിര്‍ത്തിയിലുള്ള ഫിലാഡല്‍ഫി ഇടനാഴിക്ക് കീഴിലുള്ള തുരങ്കങ്ങള്‍ പലസ്തീനികള്‍ ഗാസയിലെ ആയുധങ്ങളുള്‍പ്പെടെ വിവിധ വസ്തുക്കള്‍ അനധികൃതമായി കടത്താന്‍ ഉപയോഗിച്ചു വരികയായിരുന്നു.
ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫ അതിര്‍ത്തി കടക്കാന്‍, പലസ്തീനികള്‍ ഈ തുരങ്കങ്ങള്‍ ഉപയോഗിച്ച് ഹമാസ് ഭരിക്കുന്ന ഗാസ മേഖലയിലേക്ക് ഭക്ഷണം, ഇന്ധനം, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവ കടത്തുന്നു. ഈജിപ്ഷ്യന്‍ സൈന്യം ലക്ഷ്യമിട്ട തുരങ്കം ഈജിപ്തിലെ സീനായ് ഉപദ്വീപ് മുതല്‍ ഗാസ മുനമ്ബ് വരെ നീളുന്നതായിരുന്നു. അതേസമയം സംഭവത്തില്‍ ഇരകളായത് തുരങ്കത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് എന്നാണ് പലസ്തീന്റെ പ്രതികരണം.
തുരങ്കത്തിലെ തൊഴിലാളികളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഗാസയിലെ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം കള്ളക്കടത്ത് തുരങ്കങ്ങള്‍ ഈജിപ്ത് ആക്രമിക്കുന്നത് ഇതാദ്യമായല്ല. 2010 ല്‍, ഈജിപ്ഷ്യന്‍ സൈന്യം അത്തരം തുരങ്കങ്ങളിലൊന്നിലേക്ക് വാതകം പമ്ബ് ചെയ്യുകയും 4 ഫലസ്തീനികള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2009 ല്‍ ഈജിപ്ത് ഗാസയുടെ 4 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഒരു സ്റ്റീല്‍ ബാരിയര്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഗമാ സ്ട്രിപ്പിന്റെ അതിര്‍ത്തിയില്‍ ഹമാസ് വിപുലമായ തുരങ്ക ശൃംഖല തന്നെ ഉണ്ടാക്കി വരികയായിരുന്നു. അവ ‘ഹമാസ് മെട്രോ’ എന്നറിയപ്പെടുന്നു. ഈ വര്‍ഷം മേയില്‍, ഹമാസ് ഇസ്രായേലില്‍ നടത്തിയ റോക്കറ്റ് ബോംബാക്രമണത്തിന് പ്രതികാരമായി ഇസ്രായേല്‍-ഗാസ അതിര്‍ത്തിയിലെ നിരവധി തുരങ്കങ്ങളില്‍ ഇസ്രയേല്‍ ബോംബെറിഞ്ഞിരുന്നു.
Discussion about this post