തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനാണ് സര്‍ക്കാര്‍ തീരുമാനം. ഞായാറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരണോ എന്നത്, ഇന്ന് ചേരുന്ന അവലോകന യോഗം തീരുമാനിക്കും.
കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായും തുറന്നുകൊടുക്കുക എന്ന നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. ഒരാഴ്ചക്കകം രോഗം നിയന്ത്രിക്കാനുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെയും ഐസലേഷനില്‍ കഴിയുന്നവന്നരെയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. ക്വാറന്റീന്‍ ലംഘിച്ചാല്‍ അഞ്ഞൂറ് രൂപക്ക് മുകളില്‍ കടുത്ത പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം പ്രതിരോധ രീതിയില്‍ മാറ്റം വരുത്തണമോ എന്ന് ആലോചിക്കാന്‍ ഉന്നതതല അവലോകന യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നരക്ക് ചേരുന്ന യോഗത്തില്‍ ഞായാറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവൂം ചര്‍ച്ചയാകും. എന്നാല്‍ ജനങ്ങള്‍ക്ക് ഒരു ബോധവത്കരണത്തിന് രാത്രി കര്‍ഫ്യൂ ഉള്‍പ്പടെ തല്‍ക്കാലം തുടരണം എന്നാണ് ഭൂരിപക്ഷ അഭിപ്രായം. മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കും. ഒരാഴ്ചക്ക് ശേഷം രോഗവ്യാപനം നോക്കിയാവും തുടര്‍നടപടികള്‍ പ്രഖ്യാപിക്കുക.
Discussion about this post