ടോക്കിയോ പാരാലിമ്പിക്സിൽ ബാഡ്മിന്റണിൽ സ്വർണം നേടി ചരിത്രം കുറിച്ച് പ്രമോദ് ഭഗത്. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടം 16 ആയി. ബ്രിട്ടന്റെ ഡാനിയേല്‍ ബെതെലിനെ ആണ് ഫൈനലില്‍ തോൽപിച്ചത്.
മനോജ് സർക്കാർ അതേ വിഭാഗത്തിൽ വെങ്കല മെഡൽ നേടി. ജപ്പാൻകാരനായ ഡെയ്സുകെ ഫുജിഹാരയെ ആണ് 22-20 21-13 ന് പരാജയപ്പെടുത്തിയത്.
ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ ബാഡ്മിന്റൺ മെഡലാണ് ഭഗത്തിന്റെ സ്വർണം. ഇന്ന് രാവിലെ, ഭഗത് ജപ്പാനിലെ ഡെയ്സുകെ ഫുജിഹാരയെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തി സ്വർണ്ണ മെഡൽ മത്സരത്തിൽ പ്രവേശിക്കുകയായിരുന്നു.
Discussion about this post