കാബൂള്‍: അഫ്ഗാന്‍ ലൈംഗികത്തൊഴിലാളികളെ പരസ്യമായി കൊലപ്പെടുത്താനുള്ള നീക്കവുമായി താലിബാന്‍. ഇതിനായി പോണ്‍ സൈറ്റുകള്‍ പരിശോധിച്ച് കൊലപ്പെടുത്താനുള്ള ലൈംഗികത്തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുകയാണ് താലിബാന്‍ ഭീകരര്‍.
അഫ്ഗാനില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ വീഡിയോകള്‍ താലിബാന്‍ ഡെത്ത് സ്ക്വാഡുകള്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളെ താലിബാന്‍ തലക്കടിച്ചോ, കല്ലെറിഞ്ഞോ അതുമല്ലെങ്കില്‍ തൂക്കി കൊല്ലുകയോ ചെയ്യും.
അതിനു മുന്‍പ് അവരെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കും. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെ അടിമകളാക്കാനും താലിബാന്‍ ഭീകരര്‍ നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോകള്‍ കണ്ടെത്തിയതോടെ ഈ സ്ത്രീകളെ എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോകുകയോ, വധിക്കുകയോ ചെയ്യുമെന്നാണ് അഫ്ഗാന്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്ന സൂചന.
അഫ്ഗാനിസ്ഥാനില്‍ ലൈംഗിക തൊഴിലാളികള്‍ പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷയ്‌ക്ക് വിധിക്കപ്പെടും. അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കാബൂളില്‍ നൂറിലേറെ ലൈംഗികത്തൊഴിലാളികളാണുള്ളത്.
Discussion about this post