കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ബോംബിട്ടു തകർക്കുമെന്ന് ഭീഷണി. കൊച്ചി കപ്പൽശാലയ്ക്ക് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു.
സന്ദേശത്തിനു പിന്നിൽ ഭീകര ബന്ധമുണ്ടോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ ഗൗരവമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കപ്പൽ നിർമാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാൻ പൗരൻ കപ്പൽശാലയിൽ ജോലി ചെയ്തത് വിവിധ അന്വേഷണ ഏജൻസികൾ പരിശോധിച്ചിരുന്നു. ഇയാൾ നേരത്തെ പാകിസ്ഥാനിലും ജോലി ചെയ്തിരുന്നു.
ഈ കേസ് നിലവിൽ എൻ ഐ എ അന്വേഷിച്ചു വരികയാണ്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മനോവിഭ്രാന്തി അഭിനിയിക്കുന്നതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ഇത് ഏതെങ്കിലും ഏജൻസികളുടെ പരിശീലനം ലഭിച്ചതിലൂടെയാണോ എന്നതും പരിശോധിച്ചു വരികയാണ്.
Discussion about this post