Wednesday, August 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

അഫ്ഗാനിസ്താനില്‍ താലിബാന്‍ സർക്കാർ രൂപവൽക്കരണം അവസാന ഘട്ടത്തിലേക്ക് ; ചൈനയും പാകിസ്താനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ക്ഷണം

by Brave India Desk
Sep 6, 2021, 05:07 pm IST
in International
Share on FacebookTweetWhatsAppTelegram

കാബൂള്‍: പ്രതിരോധസേന ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയ പഞ്ച്ശീര്‍ താഴ്‌വരകൂടി പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അവകാശവാദവുമായി താലിബാന്‍. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് പാകിസ്താനും ചൈനയും അടക്കമുള്ള രാജ്യങ്ങളെ താലിബാന്‍ ക്ഷണിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പാകിസ്താന്‍, ചൈന, റഷ്യ, തുര്‍ക്കി, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങളെ താലിബാന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.

സംഘര്‍ഷം അവസാനിച്ചുവെന്നും രാജ്യത്ത് സുസ്ഥിര സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദ് കാബൂളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ”ഇനി ആയുധം എടുക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പഞ്ച്ശീറിലേതിന് സമാനമായ രീതിയില്‍ നേരിടും. അധിനിവേശക്കാര്‍ രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് ജനങ്ങള്‍ ഇനിയെങ്കിലും മനസിലാക്കണം. അതിന്റെ ഉത്തരവാദിത്വം നമ്മള്‍ തന്നെ ഏറ്റെടുക്കണം. കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഖത്തര്‍, തുര്‍ക്കി, യു.എ.ഇ എന്നീ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമം നടത്തുകയാണ്”. താലിബാന്‍ വക്താവ് പറഞ്ഞു. താലിബാനെതിരെ പ്രതിരോധം തീര്‍ത്ത പഞ്ചശീര്‍ പിടിച്ചെടുത്തുവെന്ന അവകാശവാദം വക്താവ് ആവര്‍ത്തിച്ചു.

Stories you may like

ശ്രീലങ്കയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുളള അവകാശവാദവുമായി വിക്രമസിംഗെ

തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം കഴിഞ്ഞമാസം താലിബാന്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പ്രതിരോധസേന പഞ്ച്ശീറില്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുകയായിരുന്നു. എന്നാല്‍ ആയിരക്കണക്കിന് താലിബാന്‍ തീവ്രവാദികള്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പഞ്ച്ശീറില്‍ പ്രവേശിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പഞ്ച്ശീര്‍ തങ്ങളുടെ നിയന്ത്രണത്തിലായെന്ന താലിബാന്റെ അവകാശവാദം പിന്നീട് വന്നു. എന്നാല്‍, പഞ്ച്ശീറില്‍ പോരാട്ടം തുടരുമെന്നാണ് പ്രതിരോധ സേന അവകാശപ്പെടുന്നത്. പ്രതിരോധ സേനയുടെ വക്താവ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത് അവര്‍ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്.

 

Tags: government formationgovernment formation in Afghanistan
ShareTweetSendShare

Discussion about this post


Latest stories from this section

‘ പകൽ ഉറങ്ങും, രാത്രിയിൽ ഉണരും,വീട്ടുകാരോട് സംസാരിക്കാറില്ല’: ലബനിൽ പോയ ശേഷമാണ് മകൻറെ സ്വഭാവം മാറിയതെന്ന്  ഹാദി മേതറിൻറെ അമ്മ

പോപ് താരം ഷകീറയ്ക്കെതിരെ നികുതി വെട്ടിപ്പ് കേസ്

‘മങ്കിപോക്‌സിന്റെ പേര് മാറ്റണം’; ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് ഈ രാജ്യം

സുരക്ഷാ നിയമങ്ങൾ തെറ്റിച്ച് ഐഎസിൽ ചേർന്നു : കുവൈത്തി പൗരന് അഞ്ച് വർഷം കഠിന തടവ്

Next Post

''എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള‌ളപ്പണ ഇടപാട്; 257 കസ്‌റ്റമര്‍ ഐഡിയില്‍ 862 വ്യാജ അക്കൗണ്ടുകള്‍ ബാങ്കില്‍ ഉണ്ടാക്കി അഴിമതി പണം വെളുപ്പിച്ചു; സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടി ''- കെ ടി ജലീല്‍

Latest News

ചിങ്ങം പിറന്നു; സമൃദ്ധിയുടെ പുതുവർഷത്തിനായി പ്രാർത്ഥനയോടെ മലയാളി

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

‘ പകൽ ഉറങ്ങും, രാത്രിയിൽ ഉണരും,വീട്ടുകാരോട് സംസാരിക്കാറില്ല’: ലബനിൽ പോയ ശേഷമാണ് മകൻറെ സ്വഭാവം മാറിയതെന്ന്  ഹാദി മേതറിൻറെ അമ്മ

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies