കെയ്റോ: ഏഴ് പാക്കിസ്ഥാന് പൗരന്മാര്ക്ക് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യന്‍ കോടതി. മയക്കുമരുന്ന് കടത്തിയ കുറ്റത്തിനാണ് കോടതി വിധി. 2009ല്‍ ചാവു കടലില്‍ കൂടി രണ്ട് ടണ്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായവരാണിവര്‍. ഏകദേശം 2.5 ബില്യണ്‍ പൗണ്ട് വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്.
രണ്ട് ഈജിപ്ഷ്യന്‍ പൗരനും ഒരു ഇറാനിയന്‍ പൗരനും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഇവര്‍ക്കും വധശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.
മറ്റുരാജ്യങ്ങളില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളിലെ കോടതി വധശിക്ഷ വിധിക്കാറുള്ളൂ. എന്നാല്‍ വധശിക്ഷയ്ക്ക് പേരുകേട്ട രാജ്യമാണ് ഈജിപ്ത്. 2006ല്‍ 44 പേരെയും 2017ല്‍ 35 പേരെയും 2018ല്‍ 43 പേരെയും ഈജിപ്തില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.













Discussion about this post