ചണ്ഡിഗഡ്: പാകിസ്ഥാൻ കള്ളക്കടത്തുകാർ അന്താരാഷ്ട്ര അതിർത്തിയിലൂടെ പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തുന്നത് ജിഹാദിന്റെ (വിശുദ്ധ യുദ്ധം) ഒരു പുതിയ രൂപമാണെന്ന് വെളിപ്പെടുത്തൽ. ജൂൺ 13 ന് ഫാസിൽക്ക ജില്ലയിലെ സോവാന അതിർത്തിയിൽ നിന്ന് അറസ്റ്റിലായ പാക്കിസ്ഥാൻ മയക്കുമരുന്ന് കടത്തുകാരനായ റംസാൻ (32) ആണ് ഇത് വെളിപ്പെടുത്തിയത്.
യുവ തലമുറയായ കാഫിറുകളെ (അവിശ്വാസികൾ) നശിപ്പിക്കാൻ അതിർത്തി സംസ്ഥാനത്ത് ‘വിഷം’ പ്രചരിപ്പിക്കാൻ കള്ളക്കടത്തുകാരെ പ്രേരിപ്പിക്കുകയാണെന്ന് റംസാൻ പഞ്ചാബ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഒരു പ്രാവശ്യം മയക്കുമരുന്ന് കടത്തുന്നതിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടും അതിന് മടിച്ചുവെന്ന് പ്രതി അവകാശപ്പെടുന്നുവെന്ന് ഫാസിൽക്ക എസ്എസ്പി നരേന്ദ്ര ഭാർഗവ പറഞ്ഞു. പക്ഷെ അജ്ഞാതരായ ചില ആളുകൾ അത് ജിഹാദാണെന്ന് പറഞ്ഞ് അയാളെ ബ്രെയിൻവാഷ് ചെയ്യുകയായിരുന്നു.
കർഷകത്തൊഴിലാളിയും നാല് പെൺകുട്ടികളുടെ പിതാവുമായ റംസാനും, കഴിഞ്ഞയാഴ്ച അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വെടിയേറ്റ് മരിച്ച കൂട്ടാളികളായ ഷൗക്കത്തും സുലൈമാനും മാസത്തിൽ ഒന്നോ രണ്ടോ തവണ ഹെറോയിൻ ഇന്ത്യയിലേക്ക് കടത്തുമായിരുന്നുവെന്ന് വെളിപ്പെടുത്തി. പഞ്ചാബ്, രാജസ്ഥാൻ, ജമ്മു അതിർത്തികളിലെ വിവിധ പ്രവേശന സ്ഥലങ്ങൾ 30 ഏക്കറുള്ള ഭൂവുടമയായ ഷൗക്കത്തിന് അറിയാമെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു.
2014 ൽ ബിഎസ്എഫും സംസ്ഥാനവും ചേർന്ന് അയൽരാജ്യത്തുനിന്നുള്ള 19 കള്ളക്കടത്തുകാരെ കൊലപ്പെടുത്തിയെങ്കിലും 2014 ൽ മയക്കുമരുന്നിനെതിരെ സംസ്ഥാനം ബഹുമുഖ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു പാക്കിസ്ഥാൻ കള്ളക്കടത്തുകാരനെ ജീവനോടെ പിടികൂടുന്നത് എന്ന് പോലീസ് പറയുന്നു.
മയക്കുമരുന്ന് കള്ളക്കടത്ത് നേരത്തേ നാർക്കോ ഭീകരവാദത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നതിനാൽ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ (ഇന്റർ സർവീസസ് ഇന്റലിജൻസ്) തോക്കുകൾ കൊണ്ടുപോകാനോ ഭീകരരെ നുഴഞ്ഞു കയറാനോ സഹായിക്കുന്നതിന് ഇവരെ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ‘മയക്കുമരുന്ന് ജിഹാദ്’ സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post