Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറന്നു; പെൺകുട്ടികൾക്ക് വിലക്ക്; ജനസംഖ്യയുടെ പകുതിയോളം പേരെ വിദ്യാഭ്യാസത്തില്‍ നിന്നു വിലക്കുന്ന ലോകത്തെ ഏകരാജ്യമായി അഫ്ഗാനെ മാറ്റി താലിബാന്‍

by Brave India Desk
Sep 19, 2021, 09:18 am IST
in International
Share on Facebook
Tweet
WhatsApp
Telegram

കാബൂള്‍∙ അഫ്ഗാനിസ്ഥാനില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍നിന്നു പെണ്‍കുട്ടികളെ വിലക്കി താലിബാന്‍. ശനിയാഴ്ച ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പെണ്‍കുട്ടികളുടെ കാര്യം സൂചിപ്പിച്ചിരുന്നില്ല. ഒരു മാസത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നപ്പോൾ, രാജ്യത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുമെന്ന സൂചനയാണ് താലിബാന്‍ നല്‍കുന്നത്.

ഏഴ് മുതല്‍ 12 വരെയുള്ള ആണ്‍കുട്ടികള്‍ക്കാണ് ശനിയാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിച്ചത്. എല്ലാ പുരുഷ അധ്യാപകരും ആണ്‍കുട്ടികളായ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍ വീടുകളില്‍ കഴിയുന്ന വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും കാര്യം ഉത്തരവില്‍ സൂചിപ്പിച്ചിരുന്നില്ല. ഇതോടെ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേരെ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍നിന്നു വിലക്കുന്ന ലോകത്തെ ഏകരാജ്യമായി അഫ്ഗാന്‍ മാറും.

Stories you may like

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പെണ്‍കുട്ടികള്‍ക്കു സര്‍വകലാശാലാ പഠനം അനുവദിക്കുമെന്ന് താലിബാന്‍ പറയുമ്പോഴും അത് അര്‍ഥശൂന്യമാക്കുന്ന തരത്തില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലെ താലിബാന്‍ നടപടികള്‍ വ്യക്തമാക്കുന്നത്. വനിതാകാര്യ മന്ത്രാലയത്തിന്റെ കെട്ടിടം മറ്റൊരു മന്ത്രാലയത്തിനു നല്‍കിയിരുന്നു. വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ വനിതാ ജീവനക്കാര്‍ക്കു വിലക്കേര്‍പ്പെടുത്തിയ താലിബാന്‍ പുരുഷന്മാരെ മാത്രമാണ് അവിടേക്കു പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വനിതകള്‍ ജോലിയില്‍ പ്രവേശിക്കുന്നതും താലിബാന്‍ വിലക്കിയിരിക്കുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുറച്ചു സ്ത്രീകള്‍ക്കു മാത്രമാണു ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. അഫ്ഗാനില്‍ 1996-2001 കാലഘട്ടത്തില്‍ താലിബാന്‍ ഭരിച്ചപ്പോഴും സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസവും തൊഴിലും വിലക്കപ്പെട്ടു.

 

Tags: thaliban in afganisthan
Share101
Tweet
Send
Share

Latest stories from this section

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

Latest News

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

തിലക് പുറത്തായതാണ് കളി തിരിച്ചത്; പൊരുതിവീണ യുവനിരയെ പ്രശംസിച്ച് സഞ്ജു സാംസൺ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

ഈ പോക്ക് പോയാൽ 2028 ലോകകപ്പ് മറന്നേക്കൂ’; ഇന്ത്യൻ ബോളിങ് കോമ്പിനേഷനെതിരെ കടുപ്പിച്ച് മുഹമ്മദ് കൈഫ്

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies