വാഷിങ്ടണ്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ നവംബറില്‍ വീണ്ടും ക്രീസിലേക്ക്. സച്ചിനും ഓസീസ് സ്പിന്‍ മാന്ത്രികന് ഷെയ്ന് വോണും ചേര്‍ന്ന് ആരംഭിക്കുന്ന ക്രിക്കറ്റ് ലീഗിന്റെ ഭാഗമായാണ് സച്ചിന് വീണ്ടും ക്രീസിലെത്തുന്നത്.
ട്വന്റി20 ഫോര്‍മാറ്റിലുള്ള ലീഗ് നവംബര്‍ ഏഴിന് യു.എസില്‍ ആരംഭിക്കും. ആധുനിക ക്രിക്കറ്റിലെ പ്രമുഖരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ലീഗിന് ഓള് സ്റ്റാര്‍ ലീഗ് എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കയില്‍ ക്രിക്കറ്റിന്റെ പ്രചാരം വര്‍ധിപ്പിക്കുക എന്ന ലീക്ഷ്യത്തോടെയാണ് ഇവിടെ ലീഗ് സംഘടിപ്പിക്കുന്നതെന്ന് സച്ചിന് വാള് സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. മികച്ച കളിയിലൂടെ കാണികളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കാനാകുമെന്ന ആത്മവിശ്വാസവുംസച്ചിന് പ്രകടിപ്പിച്ചു.
ലീഗില്‍ വാസിം അക്രം, ബ്രയാന്‍ ലാറ, ജാക്ക് കാലിസ്, മഹേള ജയവര്‍ധനെ, മൈക്കല്‍ വോന്‍ തുടങ്ങിയ താരങ്ങളും ഉണ്ടാകും. അമേരിക്കയില്‍ മൂന്ന് മത്സരങ്ങളാണ് ഇപ്പോള്‍ ഓള് സ്റ്റാര്‍ ലീഗില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ ഏഴിന് സിറ്റി ഫീല്‍ഡിലെ ബേസ്ബോള്‍ ഫീല്‍ഡിലാണ് ആദ്യ മത്സരം. നവംബര്‍ 11ന് ഹൂസ്റ്റണിലെ മിനിറ്റ് മെയ്ഡ് പാര്‍ക്കിലും 14ന് ലോസാഞ്ചല്‍സിലെ ഡോഡ്ജര്‍ സ്റ്റേഡിയത്തിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ നടക്കും.
Discussion about this post