കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. നിലവിലെ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് യു.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമായത്. പ്രമേയത്തെ പിന്തുണച്ച ബി.ജെ.പി നിലപാട് നിര്‍ണായകമായി.
കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 30 പേര് വോട്ടെടുപ്പില്‍ പങ്കെടുത്തു. എല്‍.ഡി.എഫ് 22 , ബി.ജെ.പി 8 ഒരാളുടെ വോട്ട് അസാധുവായി. 18 ആം വാര്‍ഡിലെ കൗണ്‍സിലര്‍ പി.ഡി സുരേഷ് പേര് എഴുതാത്തതിനെ തുടര്‍ന്നാണ് വോട്ട് അസാധുവായത്.
നഗരസഭാ അധ്യക്ഷയായ ബിന്‍സി സെബാസ്റ്റ്യന്റെ ഭരണത്തിലെ കെടുകാര്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് പ്രതിക്ഷമായ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയ അവതരിപ്പിച്ചത്.
52 സീറ്റുകളുളള നഗരസഭയില്‍ 22 സീറ്റുകള്‍ വീതമാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനും ഉണ്ടായിരുന്നത് . യു.ഡി.എഫ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യന്റെ പിന്തുണയിലാണ് യു.ഡി.എഫിന് 22 സീറ്റ് ലഭിച്ചത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരണത്തില്‍ എത്തുകയായിരുന്നു.
Discussion about this post