തിരുവനന്തപുരം: മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ ചരിത്രപ്രാധാന്യമുള്ളവയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കലാപവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രകൃതിരമണീയമായ സ്ഥലങ്ങൾ മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദസഞ്ചാരത്തിന്റെ പരിധിയിൽ വരണം. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിക്കവെ മന്ത്രി പറഞ്ഞു. മലബാർ കലാപം ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Discussion about this post