കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ത്യൻ കറന്‍സികൾ പിടികൂടി. കാസര്‍ഗോഡ് മുട്ടതോടി ആമിന വില്ലയില്‍ മുഹമ്മദ് അന്‍വറിന്റെ കൈയില്‍ നിന്നാണ് 9.45 ലക്ഷം രൂപയുടെ കറന്‍സി പിടികൂടിയത്.
ഗോ എയര്‍ ജി8 1518 വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാന്‍ എത്തിയ ഇയാളെ കിയാല്‍ സ്റ്റാഫും കസ്റ്റംസും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പരിശോധനക്കിടെ ഷൂസിലും സോക്സിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് കറന്‍സികൾ കണ്ടെത്തിയത്.
അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, എന്‍ സി പ്രശാന്ത്, കെ പി സേതുമാധവന്, ജ്യോതിലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ കൂവന് പ്രകാശന്, അശോക് കുമാര്‍, ദീപക്, ജുബര്‍ ഖാന്, രാംലാല്‍. ഉദ്യോഗസ്ഥ സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post