ഷാര്‍ജ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. തുടര്‍ച്ചയായ നാല് ജയത്തിനുശേഷമാണ് ഡല്‍ഹി പരാജയം രുചിക്കുന്നത്. ഓള് റൗണ്ട് പ്രകടനത്തിലൂടെ കെകെആറിനെ ജയത്തിലെത്തിച്ചത് വെസ്റ്റ് ഇന്‍ഡീസ് താരമായ സുനില്‍ നരെയ്ന് ആണ്. ടോസ് ജയിച്ച കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്ഗന് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഡല്‍ഹിക്കായി പൃഥ്വി ഷായ്ക്കു പകരം സ്റ്റീവ് സ്മിത്താണ് ശിഖര്‍ ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പണിംഗിനെത്തിയത്. സ്മിത്തും (39) ധവാനും (24) തകര്‍ത്തടിച്ചെങ്കിലും ലോക്കി ഫെര്ഗൂസണ് ഈ കൂട്ടുകെട്ട് പൊളിച്ചു. ശ്രേയസ് അയ്യറെ (1) സുനില്‍ നരെയ്ന് ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് (39) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റര്‍. 128 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ കെകെആറിനായി ശുഭ്മാന്‍ ഗില്‍ (30), നിതീഷ് റാണ (36 നോട്ടൗട്ട്) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വെങ്കിടേഷ് അയ്യര്‍ (14), രാഹുല്‍ ത്രിപാഠി (9), മോര്ഗന് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
നരെയ്ന്റെ (10) പന്തില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 21) അവസരോചിത ആക്രമണ ബാറ്റിംഗാണ് കെകെആറിനെ 10 പന്ത് ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് ജയത്തിലെത്തിച്ചത്.
Discussion about this post