തിരുവനന്തപുരം: യുവനേതാക്കളെ കൂടെ നിര്‍ത്താന്‍ കഴിയാതിരുന്ന രാഹുലും കേരളത്തിലെ കൊഴിഞ്ഞു പോക്ക് തടയാന്‍ കഴിയാത്ത കെ.സി. വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും കോണ്ഗ്രസിലെത്തിച്ചിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍.
സുശക്തമായ ജനാധിപത്യത്തിന് സുശക്തമായ പ്രതിപക്ഷം വേണം. എന്നാല്‍ ആ പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും കോണ്‍ഗ്രസില്‍ ഇപ്പോള്‍ ദര്‍ശിക്കാനാവുന്നില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം സമസ്ത മേഖലകളിലും മുന്നോട്ടു കുതിക്കുമ്പോൾള്‍ വിഘടനവാദ ശക്തികളുമായി ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി സഖ്യം ചേരുന്നത് ആ പാര്‍ട്ടി എത്തിച്ചേര്‍ന്നിട്ടുള്ള ഗതികേടിനെ സൂചിപ്പിക്കുന്നതായും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:-
‘സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വാര്‍ഷിക ദിനമാണിന്ന്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പോലെ ഒരു ദേശഭക്തനായ മുന്‍ സൈനികന്‍ കോണ്‍ഗ്രസില്‍ നിന്ന് അപമാനം നേരിടുന്നതും ‘ഭാരത് തേരേ തുക്ടേ ഹോംഗേ’ എന്ന് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ സ്വീകരിക്കപ്പെടുന്നതും ഇന്നേ ദിവസമാണ്.
രക്തത്തില്‍ കോണ്‍ഗ്രസ് അലിഞ്ഞു ചേര്‍ന്നിരുന്ന ജ്യോതിരാദിത്യ, ജിതേന്ദ്ര പ്രസാദ, സുഷ്മിത ദേവ് എന്നീ യുവനേതാക്കളെ കൂടെ നിര്‍ത്താന്‍ കഴിയാതിരുന്ന രാഹുലും സ്വന്തം തട്ടകമായ കേരളത്തില്‍ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയാത്ത കെ.സി വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പാര്‍ട്ടിയിലെത്തിച്ചിരിക്കുന്നത്.
സുശക്തമായ ജനാധിപത്യത്തിന് സുശക്തമായ പ്രതിപക്ഷം വേണം. സംശയമില്ല. എന്നാല്‍ ആ പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും കോണ്‍ഗ്രസില്‍ ഇപ്പോള്‍ ദര്‍ശിക്കാനാവുന്നില്ല. പഴകി ദ്രവിച്ച് നിലംപൊത്തിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്ന് കടം കൊണ്ട നേതാക്കളുമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഇനി എത്ര കാലം പിടിച്ചു നില്‍ക്കാനാവും ?
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം സമസ്ത മേഖലകളിലും മുന്നോട്ടു കുതിക്കുമ്ബോള്‍ വിഘടനവാദ ശക്തികളുമായി ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി സഖ്യം ചേരുന്നത് ആ പാര്‍ട്ടി എത്തിച്ചേര്‍ന്നിട്ടുള്ള ഗതികേടിനെ സൂചിപ്പിക്കുന്നു’.
Discussion about this post